Trending
കോവിഡിനെ കീഴ്‌പ്പെടുത്തി റിവർപ്ലേറ്റ്
കോവിഡ് പ്രതിസന്ധി രൂക്ഷം.. മെയിൻ ടീമിലെ അനേകം താരങ്ങൾ പുറത്തായി.. പ്ലെയിങ് 11 കഷ്ടിച്ച് പൂർത്തീകരിച്ചു.. ഇന്നലെ കോപ്പ ലിബർടാഡോർസിൽ മത്സരിക്കാനിറങ്ങിയ റിവർപ്ലേറ്റിന്റെ അവസ്ഥയാണ് പറഞ്ഞത്.
ആകെ ഉള്ള നാല് ഗോൾകീപ്പർമാരടക്കം 20 താരങ്ങൾക്കാണ് കോവിഡ് ബാധിച്ച് കളിക്കാൻ അവസരം നിഷേധിക്കപ്പെട്ടത്. കോപ്പ ലിബർടാഡോർസിൽ മത്സരിക്കാൻ നിർബന്ധിതരായതോടെ പകരക്കാർ ഇല്ലാതെയാണ് റിവർപ്ലേറ്റ് ഇറങ്ങിയത്. മധ്യനിരതാരം എൻസോ പെരെസാണ് ഗോൾകീപ്പർ നിന്നത് .
കളിക്കാരുടെ അസാന്നിധ്യത്തിലും, മനോധൈര്യം കൈവിടാതെ കളിച്ച റിവർപ്ലേറ്റിനെ തേടി വന്നതോ 2-1ന്റെ മധുരിക്കുന്ന വിജയവും.