Trending
ആരാധകരോട് ക്ഷമ ചോദിച്ച് മഗ്വയർ
ടോട്ടനത്തോട് സ്വന്തം ഗ്രൗണ്ടിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ആരാധകരോട് ക്ഷമാപണം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ.
ഇന്നലത്തെ ദിവസം വളരെ മോശമായിരുന്നു.ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രകടനമാണ് ഞങ്ങൾ പുറത്തെടുത്തത്. നിങ്ങൾ ഇതിലും നല്ലൊരു മത്സരഫലം ആഗ്രഹിച്ചിരുന്നു. എന്തായാലും ഒരു കാര്യത്തിൽ ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു തരുന്നു. ഇതുപോലൊരു തോൽവി ഇനി ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഞങ്ങളുടെ കഴിവിൻ്റെ പരമാവധി പരിശ്രമിക്കും. ഞങ്ങൾ നിങ്ങളെ വളരെയധികം വേദനിപ്പിച്ചു. എന്ത് പറഞ്ഞാലും ഇത് പുതിയൊരു സീസണിൻ്റെ തുടക്കമാണ്. ഈ തോൽവിയിൽ നിന്നും നമ്മൾ കരകയറണം. അതിനായി ആരാധകരുടെ എല്ലാ പിന്തുണയും ഞങ്ങൾക്ക് ആവശ്യമാണെന്നും ഇംഗ്ലീഷ് ഡിഫൻഡർ കൂട്ടിച്ചേർത്തു.