Trending
വിജയകരമായ സർജറിക്കുശേഷം എറിക്സൺ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
യൂറോകപ്പ് മത്സരത്തിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ലോകത്തെ മുഴുവൻ പ്രാർത്ഥനയിലും കണ്ണീരിലും ആക്കിയ ഡാനിഷ് താരം. ഒരാഴ്ചയ്ക്കുശേഷം വിജയകരമായ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഡാനിഷ് ഫുട്ബോൾ യൂണിയൻ.
വിജയകരമായ ഒരു ഓപ്പറേഷന് ശേഷം എറിക്സനെ സെൻട്രൽ കോപ്പൻഹേഗനിലെ റിഗ്ഷോസ്പിറ്റാലറ്റിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും കുടുംബത്തോടൊപ്പം വീട്ടിൽ സമയം ചെലവഴിക്കുമെന്നും ഡിബിയു ട്വിറ്ററിൽ കുറിച്ചു.