Trending
ലിവർപൂളിനു വേണ്ടി നൂറാം ഗോൾ നേടി മുഹമ്മദ് സലാ
ലിവർപൂളിന് വേണ്ടി നൂറാം ഗോൾ നേടി ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ. 159 മത്സരങ്ങളിൽ നിന്നാണ് സലാ ഈ നേട്ടത്തിൽ എത്തിയത്.
ഈ നേട്ടത്തിൽ എത്തുന്ന എട്ടാമത്തെ താരമാണ് സലാ.ഇയാൻ റഷ്, സ്റ്റീവൻ ഗെറാർഡ്, റോബി ഫൗലെർ, റോജർ ഹണ്ട്, മൈക്കിൾ ഓവൻ, കെന്നി ടാഗ്‌ളിഷ്, ജോൺ ബാറെൻസ് എന്നിവരാണ് ഈ നേട്ടത്തിൽ എത്തിയ താരങ്ങൾ.
72 ആം മിനുട്ടിൽ എവെട്ടൺ എതിരെ ഗോൾ നേടിയതോടെയാണ് സലാ ഈ നേട്ടത്തിൽ എത്തിയത്ത്. ഈ സീസണിൽ ഇതുവരെ സലാ ലിവർപൂളിനായി ആറു ഗോൾ നേടിയിട്ടുണ്ട്.