ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി യിൽ കളിക്കും. പാരിസ് സെന്റ് ജെർമെയ്നിലേക്ക് ഒരു വർഷം കൂടി നീട്ടാൻ കഴിയുന്ന രണ്ട് വർഷകരാറിലാണ് സൂപ്പർ താരം എത്തുന്നത്.
മുൻ സഹ കളിക്കാരനും ഉറ്റ സുഹൃത്തും ആയ നെയ്മർ ആണ് താരത്തെ പാരിസിലേക്ക് കൊണ്ടു വരുന്നതിൽ നിർണായക പങ്ക് വഹിച്ചത്. മാത്രമല്ല അർജൻ്റീന ടീമിലെ ചങ്ങാതിമാർ കൂടി ഉളളത് ആണ് മെസ്സിയെ പാരിസിൽ എത്തിക്കാൻ മറ്റോരു കാരണം ആയി.
ഈ ആഴ്ച ആദ്യം ആയിരുന്നു മെസ്സി ബാഴ്സലോണ വിട്ടു എന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് .