ലയണൽ മെസ്സിയുമായുള്ള ബന്ധം ഇത്ര ശക്തമായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഗ്യൂറോ
മെസ്സി യുമായുള്ള ബന്ധത്തെക്കുറിച്ച് വികാരാധീനനായി അഗ്യൂറോ.ഞങ്ങൾ വൃദ്ധരായ ദമ്പതികളെ പോലെയാണെന്നും അഗ്യൂറോ കൂട്ടിച്ചേർത്തു.
അഗ്യൂറോ: “അർജന്റീനകായി ഇന്റർനാഷണൽ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ ഞാനും മെസ്സിയും ഒരുമിച്ച് താമസിക്കുമ്പോൾ എല്ലാം
ഞങ്ങൾ വൃദ്ധദമ്പതികളെ പോലെയാണ്.
ഞാൻ എപ്പോഴും ടിവി കണ്ടു കൊണ്ടിരിക്കും എന്നാൽ മെസ്സി റൂമിൽ വന്ന ഉടനെ കുളിക്കാൻ കയറും. ഞാൻ ഒരു മടിയനാണ്,രാത്രി ഞാൻ സോഫയിൽ ഇരുന്നു മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാം മെസ്സി വന്നു നമുക്ക് വേഗം അത്താഴത്തിന് ഇറങ്ങേണ്ടതുണ്ട് സമയമില്ല എന്ന് പരാതിപ്പെട്ടു കൊണ്ടിരിക്കും.
‘സാൻഡോ സബാഡോ’ എന്ന ലാറ്റിൻ അമേരിക്കൻ ഹിറ്റ് പ്രോഗ്രാമിന് ഇടയിലാണ് അഗ്യൂറോ തമാശരൂപേണ വെളിപ്പെടുത്തൽ നടത്തിയത്. 2006 മുതൽ അർജന്റീന ദേശീയ ടീമിനായി കളിക്കുന്ന താരം അർജന്റീനക്കായി 97മത്സരങ്ങളിൽനിന്ന് 41 ഗോളുകൾ നേടിയിട്ടുണ്ട്.