Trending
റോഡ്രിഗസ് ഖത്തറിലേക്ക്
എവർട്ടൺ താരം ജെയിംസ് റോഡ്രിഗസ് ഇനി ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബ് അൽ റയ്യാനിനായി ബൂട്ട് കെട്ടും.നീണ്ട ചർച്ചകൾക്കൊടുവിലാണ് എവർട്ടൺ കൊളംബിയൻ താരത്തിന്റെ കൈമാറ്റത്തിന് പച്ചക്കൊടി നാട്ടിയത്. മുപ്പതുകാരനായ താരത്തിന്റെ മെഡിക്കൽ നേരത്തെ തന്നെ പൂർത്തിയായിരുന്നു.
റോഡ്രിഗസിൻ്റെ വരവറിയിച്ചുകൊണ്ടുള്ള ഒഫീഷ്യൽ ടീസർ ഖത്തറി ക്ലബ്ബ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.കഴിഞ്ഞ സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിൽ നിന്നും ഇംഗ്ലീഷ് ക്ലബ്ബിലെത്തിയ താരം 23 പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങി,6 ഗോളുകളും 5 അസിസ്റ്റും സ്വന്തമാക്കി.