Trending
റൊണാൾഡോ കോവിഡ് മാറി പെട്ടെന്ന് തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നു – മെസ്സി
റൊണാൾഡോ കോവിഡ് മാറി പെട്ടന്ന് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നതായി ലയണൽ മെസ്സി . അടുത്താഴ്ച ജുവന്റ്‌സ് ബാഴ്സ മത്സരം നടക്കുമ്പോൾ റൊണാൾഡോ കളിക്കളത്തിൽ ഉണ്ടാകണമെന്നും താൻ ആഗ്രഹിക്കുന്നതായി ലയണൽ മെസ്സി.
റൊണാൾഡോയ്ക്ക് എതിരായ പോരാട്ടങ്ങൾ എന്നും സ്പെഷ്യൽ ആയിരുന്നു എന്ന് മെസ്സി പറയുന്നു. ഒരുപാട് വർഷം ഒരേ നിലവാരത്തിൽ തങ്ങൾ രണ്ട് പേർക്കും കളിക്കാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണെന്നും അർജന്റീന താരം പറയുന്നു.
റൊണാൾഡോ റയൽമാഡ്രിഡ് വേണ്ടി കളിക്കുമ്പോൾ ഞങ്ങൾ തമ്മിലുള്ള പോരാട്ടം ആരാധകരെ ആവേശത്തിലാഴ്ത്തി ഇരുന്നു ജുവാന്റസിനെതിരെ കളിക്കുമ്പോഴും ഇങ്ങനെയൊരു പ്രതീതി ഉണ്ടാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മെസ്സി കൂട്ടിച്ചേർത്തു.