Trending
റൊണാൾഡോയെക്കാൾ ഇറ്റാലിയൻ ഫുട്ബോളിൽ പ്രഭാവമുണ്ടാക്കിയത് ഇബ്രാഹിമോവിച്ചാണ്.
ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ഫുട്ബോളിൽ ഉണ്ടാക്കിയ പ്രഭാവത്തെക്കുറിച്ചു തുറന്നുപറഞ്ഞ്എസി മിലാന്റെയും ജുവന്റസിന്റെയും മുൻ കോച്ച് ആൽബർട്ടോ സാകിറോണി.
ഞാൻ എന്റെ കരിയറിൽ ധാരാളം ഇതിഹാസതാരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒലിവർ ബയറോഫ് മുതൽ ജോർജ് വിയയും അഡ്രിയാനോയും വരെ…., എന്റെ ഒരേയൊരു വിഷമം ഇബ്രാഹിമോവിച്ചിനെ പരിശീലിപ്പിക്കാൻ സാധിക്കാത്തതാണ്.
ഇബ്രയ്ക്ക് ബാലൻ ഡി ഓർ ലഭിക്കാതെതെന്തുകൊണ്ടാണെന്നു എനിക്ക് ഇനിയും മനസ്സിലാകുന്നില്ല.
ഇറ്റാലിയൻ ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ പ്രഭാവമുണ്ടാക്കാൻ ഇബ്രയ്ക്ക് കഴിഞ്ഞു. ഇബ്രാഹിമോവിച്ച് വന്ന ശേഷം ധാരാളം യുവഫുട്ബോളെർസ് വരാൻ തുടങ്ങി. അവന് ഗോളടിക്കാൻ മാത്രമല്ല അറിയുന്നത്, വിഷമഘട്ടങ്ങളിൽ ടീമിനെ സ്വന്തം ചുമലിലേറ്റുന്നു. സഹതരങ്ങൾക്ക് ആത്മവിശ്വാസം പകർന്നുനൽകുകയും ചെയ്യുന്നു.
– ആൽബർട്ടോ സാകിറോണി