റൊണാൾഡോയുടെ കോവിഡ് ടെസ്റ്റ് ഇന്ന്
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ന് വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയനായേക്കും. റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ ബാഴ്സയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാനാകു.
കഴിഞ്ഞ പതിമൂന്നാം തീയതി, കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം, താരം വീട്ടിൽ ഐസൊലേഷനിൽ ആണ്. ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. യുവേഫയുടെ നിയമപ്രകാരം ചാമ്പ്യൻസ് ലീഗിലെ മത്സരത്തിന് ഒരാഴ്ച മുൻപെങ്കിലും കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ കളിയ്ക്കാൻ ആകു. അതിനാൽ ഇന്നത്തെ ടെസ്റ്റിന്റെ റിസൾട്ട്, റൊണാൾഡോയ്ക്കും അതുപോലെ തന്നെ ജുവന്റസിനും നിർണായകമായിരിക്കും.
കഴിഞ്ഞ ദിവസം റൊണാൾഡോ ഇല്ലാതെ കളിച്ച ജുവെന്റസ്, രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ ബാഴ്സയ്ക്കെതിരായ അഗ്നിപരീക്ഷയ്ക്ക് റൊണാൾഡോയുടെ സാമിപ്യം, ജുവന്റസിനു അനിവാര്യമാണ്. അതുപോലെ തന്നെ, മെസ്സിയും റൊണാൾഡോയും വീണ്ടും ഒന്നിക്കുന്നത് കാണാൻ റിസൾട്ട് നെഗറ്റീവ് ആയെ മതിയാകു.