Trending
റൊണാൾഡോയുടെ കഠിനാധ്വാനത്തെകുറിച്ചും ചാമ്പ്യൻസ് ലീഗിനെ കുറിച്ചും ജുവന്റസ് കോച്ച് പിർലോ
റൊണാൾഡോ ഒരു കഠിനാധ്വാനിയാണ്. ദിവസവും റോണോ ആദ്യം ട്രൈനിങ്ങിന് വരുകയും വൈകി പോകുകയും ചെയ്യുന്ന താരമാണ്. റൊണാൾഡോ കളിക്കളത്തിൽ ആവേശം ഉണർത്തുന്ന പ്രകടനം കാഴ്ച്ചവെക്കുന്നു. സീസൺ മികച്ച തുടക്കം നേടാൻ റോണോയ്ക്ക് സാധിച്ചു. സീസൺ അവസാനിക്കും വരെ ഈ ഫോം തുടരാൻ റൊണാൾഡോയ്ക്ക് സാധിക്കുമെന്ന് കരുതുന്നു.
എല്ലാ കളിയിലും ഒന്നോ രണ്ടോ ഗോളുകൾ നേടാൻ റൊണാൾഡോയ്ക്ക് സാധിക്കട്ടെ. റോണോ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട താരമാണ്. എല്ലാവർക്കുമൊരു മാതൃകയുമാണ്.
ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ ഒരു മികച്ച ഗ്രൂപ്പിലാണ്. ബാർസിലോണയെ എതിരാളികളായി ലഭിക്കുന്നത് പ്ലേയേഴ്‌സിന്റെ ഉത്തരവാദിത്വവും അറ്റെൻഷനും വർധിപ്പിക്കും.
– ആന്ദ്രേ പിർലോ