Trending
റിയൽ മാഡ്രിഡ് നായകന്റെ കരാർ പുതുക്കുന്നു; റാമോസും പെരെസും തിങ്കളാഴ്ച മാധ്യമങ്ങളുടെ മുമ്പിൽ.
റിയൽ മാഡ്രിഡ് കപ്പിത്താൻ റാമോസിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ നീങ്ങുന്നു, റാമോസും ക്ലബ് പ്രസിഡന്റ് ഫ്ലോറെന്റിനോ പേരെസും ചേർന്ന് തിങ്കളാഴ്ച മാധ്യമങ്ങളെ അഭിമുകീകരിക്കും.
2021 ജൂൺ 30-ഓടെ തീരുന്ന റാമോസിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് റിയൽ മാഡ്രിഡ് താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും 2 സീസൺ കൂടി ക്ലബ്ബിൽ തുടരാൻ തുടക്കത്തിലേ റാമോസ് താൽപര്യം പ്രകടപ്പിച്ചിരുന്നു.
സാധാരണ ഗതിയിൽ 30 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് 1 വർഷത്തിൽ കൂടുതൽ കരാർ നീട്ടി കൊടുക്കാത്ത ക്ലബ് ആണ് റിയൽ മാഡ്രിഡ്. അത് കൊണ്ട് തന്നെ 34കാരനായ റാമോസ് ക്ലബ് വിടാൻ പോകുന്നെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ സാധ്യതകളെ തള്ളി കളയുന്നതാണ് സ്പാനിഷ് മാധ്യമമായ ഫുട്ബോൾ എസ്പാന്യയുടെ പുതിയ റിപ്പോർട്ട് .