Trending
റാഷ്ഫോർഡ് ചെയ്തത് അഭിമാനകരമെന്ന് ജുവാൻ മറ്റ
റാഷ്ഫോർഡ് ചെയ്ത കാര്യങ്ങളിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. അവന് ഫുട്ബോൾ കളിക്കാൻ മാത്രമേ അറിയൂ എന്ന് പലരും പറഞ്ഞിട്ടുണ്ട് ഞാൻ അതിനോട് ശക്തമായി വിയോജിക്കുന്നു. അവന് ലഭിക്കുന്ന ആശംസകകളും അനുഗ്രഹങ്ങളും അവൻ ചെയ്ത അഭിമാനകരമായ കാര്യത്തിനുള്ള പ്രതിഫലമാണ്.
റാഷ്ഫോർഡ് ഈ രാജ്യത്തെ ധാരാളം കുട്ടികളുടെ വിശപ്പ്മാറ്റി, ഞാനും ക്ലബ്ബും ഈ രാജ്യം മുഴുവൻ ഇതിൽ അഭിമാനംകൊള്ളുന്നു.
ഇത് എല്ലാ ഫുട്ബോളേഴ്‌സിനുമൊരു പാഠമാണ്. മിക്ക ഫുട്ബോളേഴ്‌സും അവരവരുടെ കരിയറിൽ മാത്രം ശ്രദ്ധിക്കുന്നു, ഇതുപോലെയുള്ള സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നത് കരിയറിൽ ഒരു തരത്തിലുമുള്ള ശ്രദ്ധകുറവും വരുത്തില്ല.
– ജുവാൻ മറ്റ