Trending
യുവെന്റസിന് തിരിച്ചടി,കിയെല്ലിനി രണ്ടു മാസത്തോളം പുറത്ത്
യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനിയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പുതിയ പരിശോധനയ്ക്ക് ശേഷം താരം രണ്ടു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
പരിശീലനത്തിനിടയില്‍ മസിൽ ഇഞ്ച്വറിയാണ് കിയെല്ലിനിക്ക് ഏറ്റത്. ഒരു മാസത്തോളം പുറത്തിരുന്ന ശേഷം കഴിഞ്ഞ ആഴ്ച്ച മാത്രമായിരുന്നു കിയെല്ലിനി മടങ്ങിയെത്തിയത്.ഇതോടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അടക്കം താരത്തിന് നഷ്ടമാകും.