Trending
യുവന്റസ് മിഡ്ഫീൽഡർ ആർതർ മെലോവിന് കാൽമുട്ടിന് ഏറ്റ പരിക്കിനെ തുടർന്ന് ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകും
യുവന്റസ് മിഡ്ഫീൽഡർ ആർതർ മെലോവിന് കാൽമുട്ടിന് ഏറ്റ പരിക്കിനെ തുടർന്ന് ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകും
ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ ബ്രസീലിയൻ മിഡ്ഫീൽഡറായ ആർതർ മെലോവിന് ഫെബ്രുവരിയിൽ കാൽമുട്ടിന് ഏറ്റ പരിക്കിനെ ചികിത്സിക്കാൻ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാകും. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത് കൊണ്ട് ആർതറിന് യുവന്റസിന്റെ സീസണിന്റെ തുടക്കം നഷ്ടപ്പെടും.
ഫെബ്രുവരിയിൽ വലതു കാലിലെ ടിബിയയ്ക്കും ഫിബുലയ്ക്കും ഇടയിലുള്ള ടിഷ്യുവിനാണ് പരിക്കേറ്റത്, മാസങ്ങൾ ചികിത്സ നൽകിയിട്ടും പ്രതീക്ഷിച്ചപോലെ പരിക്ക് മാറിയില്ല, അതുകൊണ്ടാണ് സർജറിക്ക് വിധേയമാകുന്നത്.
ടെലിഗ്രാം ലിങ്ക് 🖇:https://t.me/football_lokam
© ഫുട്ബോൾ ലോകം