മെസ്സിയുടെ വേദന തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് സുവാരെസ്
മെസ്സിയെ എനിക്ക് വളരെ അടുത്തറിയാം. എന്നെ ബാർസയിൽ നിന്ന് യാത്രയയച്ച രീതി കാരണം അവൻ അനുഭവിച്ച വേദനയും. 6 വർഷം ഞാൻ ബാർസയിൽ കളിച്ചു, എന്നിട്ടും ഇങ്ങനെയൊരു യാത്രയയപ്പ് നൽകിയത് മെസ്സിയെ കൂടുതൽ വിഷമിപ്പിച്ചു.
എന്റെ കുടുംബം എന്നെ സന്തോഷവാനായി കാണാൻ ആഗ്രഹിച്ചു. ഒരു കളിക്കാരനെ കളിക്ക് പരിഗണിക്കുന്നില്ലെങ്കിൽ ആ കളിക്കാരനെ പ്രത്യേകമായി പരിശീലനത്തിന് അയക്കുന്നത് പോലെയുള്ള വിചിത്രമായ രീതികൾ ബാർസയ്ക്കുണ്ട്.
അത്തരം കാര്യങ്ങൾ എന്നെ മോശമാക്കി. ഞാൻ ഇത്തരം കാര്യങ്ങളാൾ ബാധിതനാണെന്ന് എന്റെ കുടുംബം മനസ്സിലാക്കിയപ്പോൾ, ഒരു അവസരം കിട്ടിയാൽ അത് സ്വീകരിക്കാൻ അവർ എന്നെ പ്രേരിപ്പിച്ചു. അതുകൊണ്ട് അത്ലെറ്റിക്കോ എന്നെ സമീപിച്ചപ്പോൾ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. അത്ലെറ്റിക്കോയിൽ ഞാൻ വളരെ സന്തോഷവാനാണ്.
– ലൂയി സുവാരെസ്
(ചിലെയുമായുള്ള ലോകകപ്പ് യോഗ്യത മൽസരത്തിന് ശേഷം )