മിലാൻ ഡർബി ജയിച്ചതിന് പിന്നാലെ വീണ്ടും വാക്കുകൾ കൊണ്ട് മായാജാലം തീർത്ത് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.
സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ;” എന്തുവിലകൊടുത്തും ഞാൻ ഇന്റർ മിലാനെതിരെയുള്ള ഡെർബിയിൽ കളിക്കുമായിരുന്നു അതിനി എനിക്ക് കൊറോണ പോസിറ്റീവ് ആണെങ്കിൽ പോലും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഞാൻ എന്നെ തന്നെ തലോടി ഈ വാചകങ്ങൾ ആവർത്തിച്ചിരുന്നു.
മിലാൻ ഡെർബിയോട് മുന്നോഡിയായാണ് സ്ലാട്ടൻ ഇബ്രാഹിമോവിചിന് കോവിഡ്-19
നെഗറ്റീവ് ആയത്. ഇന്ററിനെതിരെ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇരട്ട ഗോളുകൾ നേടി തിളങ്ങിയിരുന്നു.
39 കാരനായ താരം മത്സരത്തിന്റെ 13ആം മിനിറ്റിൽ താൻ അടിച്ച് ഇന്റർ കീപ്പർ ഹാൻഡനോവിച് തടുത്തിട്ട പെനാൽറ്റി തന്നെ റീബൗണ്ട് ചെയ്തു സ്കോറിങ് ആരംഭിച്ചു. മൂന്നു മിനിറ്റിനുശേഷം ഒരു ഗോൾ കൂടി ഇബ്രാഹിമോവിച്ച് നേടി. ഇന്ററിന്റെ ആശ്വാസ ഗോൾ നേടിയത് 29ആം മിനുട്ടിൽ ബെൽജിയൻ താരം റൊമേലു ലുകാകുവാണ്.
2016ന് ശേഷം ആദ്യമായാണ് എ സി മിലാൻ ഇന്ററിനെതിരെ ജയിക്കുന്നത്.കളിയിലെ താരമായി ഇബ്രാഹിമോവിച്ചിനെ തിരഞ്ഞെടുത്തു.