മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ ബഹുമതി.
കൊറോണ മഹാമാരിയുടെ സാഹചര്യത്തിൽ പാവപ്പെട്ട കുട്ടികളുടെ പട്ടിണി മാറ്റാൻ സഹായിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോ ർഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ എം ബി ഇ പുരസ്കാരം.
രാജ്ഞിയുടെ ജന്മദിനത്തിന്റെ ഭാഗമായി ജൂണിൽ കൊടുക്കേണ്ടിയിരുന്ന പുരസ്കാരം കൊറോണ മഹാമാരിയുടെ നീട്ടിവെച്ച സാഹചര്യത്തിൽ
ഇപ്പോഴാണ് സമർപ്പിക്കുന്നത്.
22 വയസ്സ് മാത്രമുള്ള താരം തന്റെ ഒറ്റ ട്വീറ്റിലൂടെ വേനൽക്കാലത്ത് ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികൾ സഹിച്ച പട്ടിണിയെ കുറിച്ച് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് കാരണമായി. ഇതിന്റെ ഭാഗമായി റാഷ്‌ഫോഡ്
ഇംഗ്ലണ്ടിലെ പ്രമുഖ ഹോട്ടലുകളുടെയും ഫുഡ് ബ്രാൻഡുകളുടെയും സഹായത്തോടെ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കാൻ ഒരു കർമസേന രൂപീകരിച്ചിരുന്നു
ഇംഗ്ലണ്ടിൽ ലോക്കഡൗണിന്റെ സമയത്ത് ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ റാഷ്‌ഫോർഡിന്റെ പ്രവർത്തനം കാരണമായി.
ദാരിദ്ര്യ സാഹചര്യങ്ങളിലൂടെ വളർന്നുവന്ന താരം ഇതിനു മുമ്പ് തന്നെ ഇംഗ്ലണ്ടിലെ വർണ്ണ വിവേചനങ്ങൾക്കെതിരെയും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയും പ്രവർത്തിച് പ്രസിദ്ധി നേടിയിരുന്നു.
അവാർഡ് ലഭിച്ച റാഷ്‌ഫോംഡ്
“ഇംഗ്ലണ്ടിലെ 22 വയസുള്ള ഒരു കറുത്ത വർഗക്കാരൻ എന്ന നിലയിൽ എനിക്ക് ഈ അവാർഡ് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ് ഒരിക്കലും ഞാൻ ഇതുപോലുള്ള ഒരു അവാർഡ് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായാണ് ഈ അവാർഡ് എനിക്ക് ലഭിച്ചത്. പാവങ്ങളെ സഹായിക്കാൻ എനിക്ക് പ്രചോദനമായത് എന്റെ അമ്മയുടെ വാക്കുകളാണ് അതുകൊണ്ടുതന്നെ ഈ അവാർഡ് ഞാൻ സ്വീകരിക്കുന്നത് എന്റെ അമ്മയോടൊപ്പം ആയിരിക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ഔദ്യോഗിക പ്രതികരണം:
“ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് പാവപ്പെട്ട കുട്ടികളുടെ പട്ടിണി മാറ്റാൻ സഹായിച്ചതിന് ഇതുപോലൊരു പുരസ്കാരം കിട്ടിയതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്.