Trending
മഷെറാനോ വിരമിച്ചു
അർജന്റൈൻ ഇതിഹാസം ജാവിയർ മഷെറാനോ വിരമിച്ചു. 36 കാരനായ താരം ജനുവരിയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി, സീസണിന്റെ അവസാനം വരെ എസ്റ്റുഡിയന്റ്‌സുമായി കരാറിലേർപ്പെട്ടിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ വിരമിക്കുകയായിരുന്നു
17വർഷം നീണ്ട കരിയറിനാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത് . ബാഴ്സലോണ, ലിവർപൂൾ എന്നീ ടോപ് ലെവൽ ക്ലബ്ബുകളിലും അർജന്റീനിയൻ ദേശിയ ടീമിനായും ഒരുപാട് മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. അർജന്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണക്യാപ്റ്റൻ ആയ താരം എന്ന റെക്കോർഡ് മഷെറാനോയുടെ പേരിലാണ്.
അസാധാരണ പോരാട്ടവീര്യം പ്രകടിപ്പിച്ചിരുന്ന താരം അർജന്റീനയ്ക്കായി നാല് വേൾഡ് കപ്പുകളിൽ കളിച്ചിട്ടുണ്ട്.
പ്രധാനമായും ഡിഫെൻസിവ് റോളുകളിൽ തിളങ്ങി കളിച്ച മഷെറാനോ ലോകം കണ്ടതിൽ വച്ച് ഏറ്റവും പ്രഗൽഭരായ ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരിൽ ഒരാളാണ്.