ബർത്തൊമ്യു രാജി വച്ചു
ജോസെപ് മരിയ ബർത്തൊമ്യു ബാഴ്സപ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വച്ചു. നിരന്തരമായ വിമർശനങ്ങൾക്കും അവിശ്വാസ വോട്ടെടുപ്പിനും ഒടുവിലാണ് ബാഴ്സ ബോസ് രാജി പത്രത്തിൽ ഒപ്പിട്ടത്
അടുത്ത മാർച്ചിലെ ഇലക്ഷനോട് കൂടെ പടിയിറങ്ങാൻ ഇരുന്നിരുന്ന ബർത്തൊമ്യുവിനെ ഉടൻ പുറത്താക്കാനായി ക്ലബ്ബിലെ മറ്റ് അംഗങ്ങൾ അവിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, വോട്ടെടുപ്പ് ഫലത്തിന് കാത്തു നിൽക്കാതെ, ഏവരെയും ഞെട്ടിച്ചു കൊണ്ട് ബർത്തൊമ്യു തന്നെ രാജി വയ്ക്കുകയായിരുന്നു
ബയേണുമായുള്ള ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ക്ലബ് വിടാൻ ഒരുങ്ങിയ ലയണൽ മെസ്സിയുടെ, പ്രധാന ആവശ്യം ആയിരുന്നു ബർത്തൊമ്യുവിന്റെ രാജി. ഇതിനെതുടർന്ന് നിരവധി ബാഴ്സആരാധകർ ക്ലബിന് പുറത്തു കൂട്ടംകൂടി ബർത്തൊമ്യുവിന് എതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയുണ്ടായി. മെസ്സി ബാഴ്സയിൽ തന്നെ തുടർന്നെങ്കിലും ബർത്തൊമ്യു രാജി വയ്ക്കുകയുണ്ടായില്ല
ബാഴ്സയിൽ ഇനി മെസ്സിയുടെ ഭാവി എന്താകുമെന്നാണ് കാൽപന്ത് ലോകം ഉറ്റ് നോക്കുന്നത്.