Trending
ബ്ലാക്ക് ഹിസ്റ്ററി മാസാചരണത്തിൻ്റെ ഭാഗമായി റാഷ്ഫോർഡ് ഇന്ന് കറുത്ത ബൂട്ടുകൾ അണിയും
ഇംഗ്ലണ്ട് രാജ്ഞിയുടെ പുരസ്കാരത്തിന് അർഹനായ ശേഷം വീണ്ടും മാതൃകയായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡ്.ബ്ലാക്ക് ഹിസ്റ്ററി മാസാചരണത്തിൻ്റെ ഭാഗമായി ഇന്ന് ബെൽജിയത്തിന് എതിരെ ഇംഗ്ലണ്ടിനായി കളിക്കാനിറങ്ങുമ്പോൾ 22കാരനായ താരം കറുത്ത ബൂട്ടുകളിയിരിക്കും അണിയുക.
ബൂട്ടിൽ 40 സ്കൂൾ കുട്ടികളുടെ സന്ദേശങ്ങളും ആലേഖനം ചെയ്തിട്ടുണ്ടാവും.കറുത്ത വർഗ്ഗക്കാരനായി ജനിച്ച റാഷ്ഫോർഡ് ഒട്ടേറെ കഷ്ടതകൾ സഹിച്ചാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റേയും ഇംഗ്ലണ്ടിൻ്റേയും പ്രധാന താരങ്ങളിൽ ഒരാളായത്. തന്നെപ്പോലുള്ള കറുത്ത വർഗ്ഗക്കാരെ ബ്രിട്ടൻ്റേയും ലോകത്തിൻ്റേയും തന്നെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് റാഷ്ഫോർഡിൻ്റെ ആഗ്രഹം.