Trending
ബ്രസീലിയൻ ആരാധകന് കൊടുത്ത വാക്ക് മെസ്സി പാലിച്ചു
ലയണൽ മെസ്സിയുടെ ടാറ്റൂ പതിപ്പിച്ച ബ്രസീലിയൻ ആരാധകന് മെസ്സി സോഷ്യൽ മീഡിയയിൽ കൊടുത്ത വാക്ക് പാലിച്ചു.
ബ്രസീലിയയിലെ സോബ്രാഡിൻഹോ നിന്നുള്ള അഗ്നിശമന സേനാംഗമാണ് ഇഗോർ എന്ന ആരാധകൻ.2019ലാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ റയൽ മാഡ്രിഡിനെതിരെയുള്ള ഐകോണിക്ക് സെലിബ്രേഷൻ ടാറ്റൂവായി തന്റെ പുറത്ത് പതിപ്പിച്ചത്. അതു കുറച്ചു ദിവസങ്ങൾക്കുമുമ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും സൂപ്പർ താരം ഇൻസ്റ്റഗ്രാമിൽ അതിനെ പ്രതികരിക്കുകയും ചെയ്തു.
അദ്ദേഹത്തിൻ്റെ ടാറ്റൂ,അത് എനിക്ക് വളരയധികം ഇഷ്ടപ്പെട്ടുഞാൻ അദ്ദേഹത്തെ കാണാനും അതിൽ ഒപ്പിടാനും ആഗ്രഹിക്കുന്നു.മെസ്സി തന്റെ ആരാധകന്റെ സ്നേഹത്തിനോട് പ്രതികരിച്ചു.പരാഗ്വേയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി അർജന്റീന ടീം പ്രാക്ടീസ് സെഷനായി പോകുമ്പോൾ, ടീം ബസ്സിൽ കയറുന്നതിന് മുമ്പ് മെസ്സി ആരാധകന്റെ പിന്നിൽ ഒപ്പിട്ടു.