ഇതിഹാസ താരവും പടിയിറങ്ങി, ലയണൽ മെസ്സിയെ ഇനി എഫ്സി ബാഴ്സലോണയുടെ ജഴ്സിയിൽ കാണാൻ സാധിക്കില്ല
ഫുട്ബോൾ ഇതിഹാസവും ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ലയണൽ മെസ്സി 21 വർഷങ്ങൾക്ക് ശേഷം ബാഴ്സലോണയുടെ പടിയിറങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന ബാഴ്സലോണയ്ക്ക് കൂടുതൽ പ്രതിസന്ധി ലാലിഗ നൽകിയതോടെയാണ് മെസ്സിയെ രജിസ്റ്റർ ചെയ്യാൻ ഒട്ടും സാധ്യമല്ലാത്ത വിധത്തിൽ വന്നത്. തുടർന്നാണ് മെസ്സി ബാഴ്സ വിടുകയാണ് എന്ന് ക്ലബ്ബ് പ്രഖ്യാപിച്ചത്.