Trending
ബാലൻ ഡി ഓർ ഇല്ലാത്തതുകൊണ്ട് 'ഡ്രീം ടീം ഓഫ് ഓൾ ടൈം' പ്രഖ്യാപിച്ച് ഫ്രാൻസ് ഫുട്ബോൾ
ബാലൻ ഡി ഓർ ഡ്രീം ടീം’ നോമിനീസ് പുറത്ത് വിട്ട് ഫ്രാൻസ് ഫുട്ബോൾ. കോവിഡ് 19 പാൻഡെമിക് കാരണം ഈ വർഷം ബാലൻ ഡി ഓർ, കോപ്പ ട്രോഫി, ലെവ് യാഷിൻ ട്രോഫി പുരസ്‌കാരങ്ങൾ ഉപേക്ഷിച്ചിരുന്നു. അതിന് പകരമായി ഡ്രീം 11 പ്രഖ്യാപിക്കാനൊരുങ്ങി ഫ്രാൻസ് ഫുട്ബോൾ.
ഗോൾകീപ്പർ, റൈറ്റ് ബാക്ക്, സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫെൻസീവ് മിഡ്‌ഫീൽഡ്, ഒഫെൻസീവ് മിഡ്‌ഫീൽഡ്, റൈറ്റ് ഫോർവേഡ്, സെന്റർ ഫോർവേഡ്, ലെഫ്റ്റ് ഫോർവേഡ് പോസിഷനുകളിൽ 10 വീതം നോമിനേഷനുകൾ പുറത്തുവിടും.
ഇന്ന് ഗോൾകീപ്പർ, ഡിഫെൻഡേർസ് നോമിനേഷനുകൾ പുറത്തുവിട്ടു. ഡിഫെൻസീവ് & ഒഫെൻസീവ് മിഡ്‌ഫീൽഡുകളുടെ നോമിനേഷനുകൾ ഒക്ടോബർ 12നും ഫോർവേഡ് നോമിനേഷനുകൾ ഒക്ടോബർ 19നുമാണ് പുറത്തുവിടുക.ഡിസംബറിലാണ് ഡ്രീം ടീം അനൗൺസ് ചെയ്യുക.