Trending
ബയേണിന്റെ തീരുമാനം 'മുഖത്തടിച്ച' പോലെ തോന്നിയെന്ന് അലാബ
ബയേൺ മ്യൂണികിനെ രൂക്ഷമായി വിമർശിച്ച് ഓസ്ട്രിയൻ താരം ഡേവിഡ് അലാബ. താരത്തെ ബയേൺ ഒരു സ്വാപ്പ് ഡീലിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതിനെതിരെയാണ് അലാബയുടെ പ്രതികരണം.
പുതിയ കരാറിനെകുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഞാൻ ഇക്കാര്യം അറിയുന്നത്. എനിക്ക് ഈ തീരുമാനം എന്റെ മുഖത്തടിച്ച’ പോലെയാണ് തോന്നിയത്. ക്ലബ്ബിൽനിന്ന് ഞാൻ പ്രതീക്ഷിച്ച ബഹുമാനം എനിക്ക് ലഭിച്ചില്ല. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ശരിയായ ദിശയിലല്ല.