Trending
ഫ്രാൻസ് ഫുട്ബോൾ വോട്ടിങ്ങിൽ ഏറ്റവും മികച്ച സെന്റർ ബാക്കായി റാമോസ്
കോവിഡ് 19 പാൻഡെമിക് കാരണം ഇത്തവണ ഫ്രാൻസ് ഫുട്ബോൾ ബാലൻ ഡി ഓർ നൽകിയിരുന്നില്ല. അതിന് പകരമായി അവർ ‘ഡ്രീം ടീം ഓഫ് ഓൾടൈം’ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള സെന്റർ ബാക്കിനെ കണ്ടെത്താനുള്ള വോട്ടിങ്ങിൽ 64 ശതമാനത്തിലധികം വോട്ടുകളുമായി മുന്നേറുകയാണ് റാമോസ്. ഫുട്ബാൾ ചരിത്രത്തിലെ ഇതിഹാസതാരങ്ങളുമായാണ് റാമോസ് മത്സരിയ്ക്കുന്നത്.
റാമോസിനെ ഏറ്റവും മികച്ച സെന്റർ ബാക്കായി തന്നെയാണ് ഫുട്ബോൾ ലോകം കാണുന്നത്. റാമോസ് ഉണ്ടാക്കിയ പ്രഭാവം മറ്റൊരു ഡിഫെൻഡർക്കും ഇതുവരെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇത് മുൻകാല ഇതിഹാസഡിഫെൻഡർമാരിൽ നിന്ന് റാമോസിനെ വ്യത്യസ്തനാക്കുന്നു.
ഫ്രാൻസ് ഫുട്ബോൾ