Trending
ഫ്രാൻസിനായി റെക്കോർഡിട്ട് ജിറൗഡും കാമവിങ്കയും
ഫ്രാൻസിനായി 100ആം മത്സരം കളിച്ച ജിറൗഡ് ഫ്രാൻസിന്റെ ടോപ് ഗോൾസ്കോറേർസിന്റെ പട്ടികയിൽ ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിക്ക് മാത്രം പുറകിൽ. ഇന്നലെ ഉക്രൈനിനെതിരായ മത്സരത്തിൽ രണ്ട് ഗോൾ നേടിയതോടെയാണ് ജിറൗഡിന്റെ നേട്ടം. മത്സരം ഫ്രാൻസ് 7 – 1ന് ജയിച്ചു.
പ്ലേറ്റിനിയെ മറികടന്നാണ് ജിറൗഡ് 2ആം സ്ഥാനത്തെത്തിയത്. 42 ഗോളുകളാണ് താരം ഫ്രാൻസിനായി നേടിയത്. 123 മൽസരങ്ങളിൽ നിന്ന് 53 ഗോളുകൾ നേടിയ തിയറി ഹെൻറിയാണ് ഗോൾവേട്ടക്കാരുടെ ഒന്നാമത്. ഫ്രാൻസിനായി 100മത്സരങ്ങൾ കളിച്ച 7ആമത്തെ മാത്രം താരമെന്ന റെക്കോർഡും ജിറൗഡ് സ്വന്തമാക്കി.
ഇന്നലെ ഗോൾ നേടിയ മറ്റൊരു താരമായ എഡ്വേർഡോ കാമവിങ്ക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 2ആമത്തെ താരമായി. 17 വയസ്സും 11 മാസവുമാണ് കാമവിങ്കയുടെ പ്രായം.