Trending
ഫുട്ബോളിന് വീണ്ടും ലോക്ക്ഡൗൺ നേരിടേണ്ടി വന്നേക്കുമെന്ന് ഗാർഡിയോള
ഫുട്ബോളിനെ വീണ്ടും ലോക്ക്ഡൗൺ ബാധിച്ചാൽ അതുമായി പൊരുത്തപ്പെടണമെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ്പ് ഗാർഡിയോള. ബ്രിട്ടൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ ഒരു മാസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
ഇത് വളരെയധികം പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. കാര്യങ്ങൾ വഷളാകാതിരിക്കാനാണ് പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഈ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങൾ ഫുട്ബാൾ ലോകത്തിനും ബാധകമാണ്. ഞങ്ങൾക്ക് കളിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ തീർച്ചയായും കളിക്കും.
പെപ്പ് ഗാർഡിയോള