പരിക്കേറ്റ പിഎസ്‌ജി സൂപ്പർ താരങ്ങളായ നെയ്മറെയും കിലിയൻ എംബപ്പേയും നാഷണൽ സ്‌ക്വാഡിലുൾപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് പിഎസ്‌ജി കോച്ച് തോമസ് ട്യുച്ചേൽ. നെയ്മറിന് ഇസ്താംബൂളിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽവെച്ചും എംബപ്പേയ്ക്ക് നാന്റെസിനെതിരായ ലീഗ് വൺ മത്സരത്തിൽ വെച്ചുമാണ് പരിക്കേറ്റത്.
കളിക്കാരെ നാഷണൽ ടീമിലേക്ക് വിളിക്കുന്നത് അവരുടെ അവകാശമാണ് അതിൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല. പരിക്കേറ്റ കളിക്കാരെ ടീമിലുൾപ്പെടുത്തുന്നതിനോട് ഞാൻ യോജിക്കുന്നില്ല. അവർക്ക് തിരിച്ചുവരാൻ സമയം ആവശ്യമാണ്. പിഎസ്‌ജി അവർക്ക് മികച്ച പരിചരണം നൽകുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. നാഷണൽ ടീമിലേക്ക് വിളിച്ചതിൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല.
– തോമസ് ട്യുച്ചേൽ