Trending
നെയ്മറിന് 3 മത്സരങ്ങൾ നഷ്ടമാകും
പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ഇന്റർനാഷണൽ ബ്രേക്ക് വരെയുള്ള മത്സരങ്ങൾ നഷ്ടമാകും. നാന്റെസ്, റെന്നെസ് എന്നീ ടീമുകൾക്കെതിരെയുള്ള ലീഗ് 1 മത്സരവും ആർബി ലെയ്‌പ്‌സിഗിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരവുമാണ് താരത്തിന് നഷ്ടമാകുക. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരമാണിത്.
MRI സ്കാനിന് വിധേയനായ നെയ്മറിന്റെ അഡക്ടർ മസിലിൽ പരിക്കുള്ളതായി കണ്ടെത്തിയെന്നും ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് കളിക്കാൻ ഒരു സാധ്യതയുമില്ലെന്നുമാണ് ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട്.
ഇസ്താംബൂൾ ബസക്സെഹിറിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽവെച്ചാണ് താരത്തിന് പരിക്കേറ്റത്.