Trending
നെയ്മറിന് പരിക്ക് ആശങ്ക
പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്ക്, മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് ആശങ്ക. ഇസ്താംബൂൾ ബസക്സെഹിറിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന് 26ആം മിനിറ്റിൽ തന്നെ കളംവിടേണ്ടിവന്നു.
നെയ്മറിനെ സബ്സ്റ്റിറ്റ്യുട്ട് ചെയ്യണ്ടേത് അത്യാവശ്യമായിരുന്നു. അത് കഠിനമായ വേദനയല്ലായിരുന്നുവെങ്കിലും താരത്തിന് അസ്വസ്ഥത തോന്നി. തുടരെയുള്ള മാച്ചുകളാണ് കാരണമെന്ന് തോന്നുന്നു, ചില മത്സരങ്ങൾ നഷ്ടമായേക്കാം, എനിക്കിതിൽ ഉറപ്പില്ല. അഡക്ടർ മസിലിലാണ് പരിക്ക്. വലിയ പ്രശ്നങ്ങളുണ്ടാവില്ലെന്ന് കരുതുന്നു. ഞങ്ങൾ പരിശോധനഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
– തോമസ് ട്യുച്ചേൽ