Trending
തെക്കേ അമേരിക്കൻ കളിക്കാരുടെ വിലക്ക് മാറ്റി ഫിഫ
കോവിഡ് മൂലമുള്ള പ്രശ്നങ്ങൾ കാരണം അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന പ്രീമിയർ ലീഗ് താരങ്ങളുടെ ബാൻ മാറ്റി ഫിഫ. കളി കഴിഞ്ഞ് തിരിച്ചെത്തിയാൽ 14 ദിവസം ക്വാറൻ്റീനിൽ ഇരിക്കേണ്ടിയിരുന്നതിനാൽ തെക്കേ അമേരിക്കൻ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ പോകുന്നതിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ വിലക്കിയിരുന്നു.
ഇതിനെതിരെ അപ്പീൽ ചെയ്ത ബ്രസീൽ,ചിലി,പാരാഗ്വായ്,മെക്സിക്കോ ഫുട്‌ബോൾ കോൺഫെഡറേഷനുകൾക്ക് അനുകൂലമായി ഈ താരങ്ങളെ 5 ദിവസത്തേക്ക് വിലക്കാനുള്ള തീരുമാനം ഫിഫ കൈക്കൊണ്ടിരുന്നു.
എന്നാൽ ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതായി ഫിഫ അറിയിച്ചു. ഇതോടെ അലിസൺ, ഫിർമിനോ, എഡേർസൺ, ജീസസ്, തിയാഗോ സിൽവ, റാഫിന, ഫ്രഡ് തുടങ്ങിയ താരങ്ങൾക്ക് ഇന്നുമുതലുള്ള പ്രീമിയർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാനാകും.