Trending
തിയാഗോ സിൽവയെ കുറിച്ച് വാചാലനായി ലമ്പാർഡ്
ബ്രസീലിയൻ ഡിഫെൻഡർ തിയാഗോ സിൽവയുടെ കഴിവുകളെ പ്രശംസിച്ച് ചെൽസി മാനേജർ ഫ്രാങ്ക് ലമ്പാർഡ്. ഇന്നലെ ചെൽസി ഷെഫീൽഡിനെ 4-1ന് തകർത്ത മത്സരത്തിൽ സിൽവ ഗോൾ നേടിയിരുന്നു.
ചെൽസിയിലെത്തുന്നതിന് ആഴ്ചകൾ മുൻപ് മാത്രമാണ് സിൽവ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചത്, ടീമുമായുള്ള പരിചയക്കുറവോ പ്രീസീസൺ മത്സരങ്ങളുടെ കുറവോ ഒന്നും അവനെ ബാധിച്ചില്ല. സിൽവ വളരെ പ്രതിഭാശാലിയാണ്. ഇന്ന് അവൻ ഒരു മികച്ച ഗോൾ നേടി. ചെൽസിയിൽ സിൽവ വളരെ വലിയ സ്വാധീനമുണ്ടാക്കി.
– ഫ്രാങ്ക് ലമ്പാർഡ്