ഞാൻ എന്റെ ഭാവി ഉടനടി തീരുമാനിക്കാൻ പോകുന്നില്ലെന്ന്- സിദാൻ
റയൽ മാഡ്രിഡ് ബോസ് സിദാൻ വേനൽക്കാലത്ത് സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ ഇന്നലെ നടന്ന റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തിന് ശേഷം അദ്ദേഹം ഒന്നും വെളിപ്പെടുത്തിയില്ല.
വില്ലാരിയലിനെ 2-1 ന് സിദനിനും സംഘത്തിനും തിരിച്ചടിച്ചു വിജയം കണ്ടെങ്കിലും, പക്ഷേ റയൽ വല്ലാഡോലിഡിനെതിരെ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ വിജയം ഡീഗോ സിമിയോണി പട കിരീടം നേടി. മത്സരശേഷം പ്രസ്സ് കോൺഫ്രൻസിൽ ചാമ്പ്യൻമാരായ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെ സിദൻ അഭിനന്ദിച്ചു. പിന്നെ റയൽ മാഡ്രിഡ് ആരാധകരോട് നന്ദിപറഞ്ഞു, എപ്പോഴും ടീമിനെ പുറത്തുനിന്ന് താങ്ങായി പിന്തുണച്ചതിൽ. എല്ലാവർക്കും കളിക്കാരെ കുറിച്ച് അഭിമാനിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു എന്ന് സിദൻ പറഞ്ഞു.
എന്നാൽ തന്റെ ഭാവിയെക്കുറിച്ച് ചോദിക്കുമ്പോൾറയൽ മാഡ്രിഡുമായി പിന്നീട് സംസാരിക്കുമെന്നും കുറച്ചു സമയത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നിങ്ങൾ കാണും. എൻറെ കാര്യം മാത്രമല്ല, അടുത്ത സീസണിൽ ക്ലബ്ബ് ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളും.