Trending
ജിങ്കന് പരിക്ക്,ക്രൊയേഷ്യൻ അരങ്ങേറ്റം ഇനിയും നീളും
ഇന്ത്യൻ താരം സന്ദേശ് ജിങ്കന് ക്രൊയേഷ്യൻ ലീഗിലെ തൻ്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം .പുതിയ ക്ലബായ സിബെനികിൽ പരിശീലനം ആരംഭിച്ചതിന് പിന്നാലെ ആണ് താരത്തിൻ്റെ കാഫിന് പരിക്ക് ഏറ്റത്. മൂന്ന് ആഴ്ചയോളം ജിങ്കൻ പുറത്തിരിക്കേണ്ടി വരും എന്നാണ് ക്ലബ്ബ് അറിയിച്ചത്. എന്നാൽ പരിക്ക് അത്ര ഗുരുതരം അല്ലെന്നും താരം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും എന്നും ക്ലബിന്റെ പരിശീലകൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.