ഗാരെത് ബെയ്ലിനെ പുകഴ്ത്തി റിയൽ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്.
ഇപ്പോൾ ടോട്ടനത്തിനായി കളിക്കുന്ന റിയൽ മാഡ്രിഡ് ലോണീ
ഗാരെത് ബെയ്ൽ റിയൽ മാഡ്രിഡ് ഡ്രസ്സിങ് റൂമിൽ കളിക്കാരുമായി താമാശകൾ പറയുമായിരുന്നെന്ന് ലുക്ക മോഡ്രിച്ച്.
നിങ്ങൾ കരുതും പോലെ അല്ല ബെയ്ലിന് സ്പാനിഷ് അറിയാമായിരുന്നു അവന് റിയൽ മാഡ്രിഡിൽ ഒരു പ്രശ്നവുമില്ലായിരുന്നു, ഞങ്ങൾ കളിക്കാരുമായി ഡ്രസ്സിങ് റൂമിൽ സ്പാനിഷിൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുമായിരുന്നു. അവൻ ഒരു നാണം കുണുങ്ങിയാണ് എന്നതൊഴിച്ചാൽ ആരാധകർ വിചാരിക്കുന്ന പോലെ അവന് ക്ലബ്ബുമായി പ്രശ്നങ്ങളൊന്നുമില്ല.
ബെയ്ലിന്റെ പ്രകടനത്തെ വിമർശിക്കുന്ന ക്ലബ് ആരാധകർ ബെയ്ൽ റിയൽ മാഡ്രിഡിനായി നേടിയ നേട്ടങ്ങളെ കുറിച്ച് മറക്കരുതെന്നും മോഡ്രിച് ഓർമ്മപെടുത്തി.
ഗാരെത് ബെയ്ൽ റിയൽ മാഡ്രിഡിനായി
4ചാമ്പ്യൻസ് ലീഗ്
2ലാലിഗ
1കോപ്പ ഡെൽ റേ
എന്നിവ നേടിയിട്ടുണ്ട്.
വർഷം നീണ്ട റിയൽ മാഡ്രിഡ് കരിയറിന് ശേഷം ഈ വർഷമാണ് ഒരു വർഷ ലോണിന് ബെയ്ൽ തന്റെ പഴയ ക്ലബ്ബായ ടോട്ടനത്തിൽ തിരിച്ചെത്തിയത്. അവസാന രണ്ടു സീസണുകളിൽ ബെയ്ലിന് റിയൽ മാഡ്രിഡിനായി തിളങ്ങാനായിരുന്നില്ല.