Trending
ക്ലബ്ബ് ഒരിക്കലും വിടില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ചാമ്പ്യൻസ് ലീഗ് കളിക്കണം. ഇപ്പോഴാണ് എന്നെ വിൽക്കാൻ പറ്റിയ സമയം – ഹാരി കെയ്ൻ
16 വർഷത്തെ സ്പഴ്സ് ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൂപ്പർ താരം ഹാരി കെയ്ൻ വ്യക്തമാക്കി.എല്ലാ കാലവും ടോട്ടൻഹാമിൽ നിൽക്കുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തനിക്ക് ചാമ്പ്യൻസ് ലീഗ് പോലെ എല്ലാ വലിയ മത്സരങ്ങളും കളിക്കണമെന്നും കെയ്ൻ പറഞ്ഞു.
ഇപ്പോ എന്നെ വിറ്റാൽ ക്ലബിന് 100 മില്യൺ ഒക്കെ ലഭിച്ചേക്കാം. ഒന്ന് രണ്ട് വർഷം കഴിഞ്ഞാൽ എനിക്ക് ഇത്ര മൂല്യമുണ്ടാകില്ല. ക്ലബ്ബ് ഒരിക്കലും വിടില്ല എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ കളിക്കുക. എല്ലാ വലിയ മത്സരങ്ങളുടെയും ഭാഗമാകുക. സീസണിൽ 60,70 ഗോളുകൾ നേടുക അതിനേക്കാൾ ഉപരി മെസ്സിയുടെയും റൊണാൾഡോയുടെയും ലെവലിൽ എത്തുക ഇതാണെന്റെ ലക്ഷ്യം.
– കെയ്ൻ ഗാരി നെവിലുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു