Trending
ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ കാറുകൾ അർദ്ധരാത്രിയിൽ ടൂറിനിലെ വീട്ടിൽ നിന്ന് മാറ്റി
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര കാറുകൾ ടൂറിനിലെ വീട്ടിൽനിന്ന് പോർച്ചുഗീസ് കാർഗോ കമ്പനി ലോറിയിൽ കയറ്റുന്നത് ആയി വീഡിയോ പെർ സെംപ്രെ കാൽസിയോ എന്ന വെബ്സൈറ്റ് ഈ വീഡിയോ റിലീസ് ചെയ്തു. ഇറ്റാലിയൻ വെബ്സൈറ്റ് പ്രകാരം 7 ആഡംബരകാറുകൾ ലോറിയിൽ കയറ്റി ടൂറിൽ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി.
ഇതേ രീതിയിലാണ് പണ്ട് റയൽ മാഡ്രിഡിൽ നിന്ന് ടൂറിന് ലേക്ക് സൂപ്പർതാരം വന്നത്. ഇപ്പോൾ താരത്തിന് ലീഗിൽ ഒരു മത്സരവും പിന്നെ കോപ്പ ഇറ്റാലിയ ഫൈനലും ശേഷിക്കുന്നുണ്ട്. താരത്തിന് പി എസ് ജി യിൽ നിന്നും യുണൈറ്റഡിൽനിന്നും ഓഫറുകളുണ്ട്. അതുമല്ലെങ്കിൽ തൻറെ പഴയ ക്ലബ്ബായ സ്പോർട്ടിംഗ് ലേക്കും മടങ്ങാനും സാധ്യതയുണ്ട്.