Trending
കോപ്പ അമേരിക്ക നേടിയാലേ സന്തോഷമാകൂ – മെസ്സി
ഈ മാസം നടക്കുന്ന കോപ്പ അമേരിക്ക സ്വന്തമാക്കിയാലേ തങ്ങൾക്ക് സന്തോഷമാകൂ എന്ന് അര്ജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി.മികച്ച പ്രകടനം കൊണ്ട് മാത്രം തങ്ങൾക്ക് സന്തോഷിക്കാൻ ആകില്ലെന്നും മെസ്സി പറഞ്ഞു.
കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീന മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.എന്നാൽ ഇത്തവണ വെറും നല്ല പ്രകടനം കൊണ്ട് മാത്രം കോപ്പ അമേരിക്കയിൽ ഞങ്ങൾ സന്തോഷവാനാകില്ല.കോപ്പ അമേരിക്ക നേടിയാലേ സന്തോഷമാകൂ.ഇത്തവണ അർജന്റീനക്ക് മികച്ച സ്ക്വാഡ് ഉണ്ട്.വലിയ ലക്ഷ്യങ്ങൾ ആണ് ഞങ്ങൾക്കുള്ളത്.സ്കലോനി പരിശീലകനായി വന്നത് മുതൽ ടീമിന്റെ മുഖമേ മാറിയിട്ടുണ്ട്.