കുട്ടികളുടെ വിശപ്പ് മാറ്റാൻ നേരിട്ടിറങ്ങി റാഷ്ഫോർഡ്
22കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനെ തളർത്താൻ ബ്രിട്ടീഷ് സർക്കാരിനുമായില്ല.
ബ്രിട്ടനിലെ 1.3 ബില്യൺ സ്കൂൾ കുട്ടികൾക്ക് അർധവാർഷിക പരീക്ഷ സമയത്തും സൗജന്യ ഭക്ഷണം നൽകണമെന്ന താരത്തിന്റെ ആവശ്യം ബ്രിട്ടീഷ് പാർലമെന്റ് തള്ളിയതിന് പിന്നാലെ ജനങ്ങൾ തന്നെ ഇതിനായി മുന്നോട്ടു വരണമെന്ന് റാഷ്ഫോർഡ് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിരുന്നു. അതിന് ശക്തമായ പിന്തുണയുമായി ലോകം തന്നെ ഇപ്പോൾ റാഷ്ഫോർഡിന് പുറകിലുണ്ട്.നൂറു കണക്കിന് റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഫുഡ് ബാങ്കുകളും റാഷ്ഫോർഡിന് ഒപ്പം നിന്നു.അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണമാണ് എല്ലാ ഭക്ഷണശാലകളും ഉറപ്പ് തന്നിരിക്കുന്നത്. പ്രധാന നഗരങ്ങളും ചെറിയ ഗ്രാമങ്ങളിലെ റെസ്റ്റോറന്റുകളും ഒക്കെ ഈ ഉറപ്പുമായി രംഗത്ത് വന്നു.
22കാരനായ താരത്തിന് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും ആമസോണുമടക്കമുള്ള ആയിരക്കണക്കിന് പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.നേരത്തെ ലോക്ഡൗൺ സമയത്ത് കുട്ടികളുടെ സൗജന്യ ഭക്ഷണം നിർത്തലാക്കിയ സർക്കാരിനെതിരെ രംഗത്ത് വന്ന റാഷ്ഫോർഡ് സർക്കാരിന്റെ തീരുമാനം തിരുത്തിച്ചിരുന്നു.