Trending
കിമ്മിച്ച് ഇനി ഈ വർഷം കളിക്കില്ല
ബയേൺ മ്യൂണിക് സൂപ്പർ താരം ജോഷുവ കിമ്മിച്ചിന്റെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയായി. 25കാരനായ ജർമൻ ഡിഫെൻഡർക്ക് ഡോർമുണ്ടിനെതിരായ മത്സരത്തിലാണ് കാൽമുട്ടിന് പരിക്കേറ്റത്. ചുരുങ്ങിയത് ജനുവരി വരെയെങ്കിലും താരത്തിന് കളിക്കാൻ പറ്റില്ലെന്ന് ബയേൺ തന്നെയാണ് അറിയിച്ചത്.
താരത്തിന്റെ പരിക്ക് ബയേണിന് തിരിച്ചടിയായേക്കും. ബയേൺ ഡിഫെൻസിലെ പ്രധാന സാന്നിധ്യമായ കിമ്മിച്ച് കഴിഞ്ഞ സീസണിൽ ‘യുവേഫ ബെസ്റ്റ് ഡിഫെൻഡർ ഓഫ് ദി സീസൺ’ പുരസ്കാരവും നേടിയിരുന്നു.