Trending
കാൻ്റെ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അധികം സ്നേഹിക്കപ്പെടുന്ന താരം:പോഗ്ബ
ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഏറ്റവും അധികം സ്നേഹം ലഭിച്ചിട്ടുള്ള താരമാണ് ചെൽസിയുടെ എൻഗോളോ കാൻ്റെയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ.
കഠിനാധ്വാനത്തിൻ്റെ മറ്റൊരു മുഖമാണ് കാൻ്റെ.വിനയമാണ് കാൻ്റെയുടെ മറ്റൊരു പ്രധാന പ്രത്യേകത.എന്തൊക്കെ തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടായാലും ഒരിക്കൽ പോലും അദ്ദേഹം പരാതി പറയുന്നത് ഞാൻ കണ്ടിട്ടില്ല. അതിനാൽ തന്നെ അദ്ദേഹത്തെ വെറുക്കാൻ ആർക്കും തന്നെ ഒരിക്കലും സാധിക്കില്ല.
ഫ്രഞ്ച് ദേശീയ ടീമിൽ ഒരുമിച്ചു കളിക്കുന്ന ഇരുവരുമാണ് 2018ൽ ലോകകപ്പ് നേടാൻ ഫ്രാൻസിനെ പ്രധാനമായും സഹായിച്ചത്.ഇരുവരും ഉൾപ്പെടുന്ന സെൻട്രൽ മിഡ്ഫീൽഡ് ഏതൊരു എതിരാളിയുടേയും പേടിസ്വപ്നമാണ്.