Trending
ഓൾഡ് ട്രാഫോഡിലെ രാജകുമാരൻ തിരിച്ചെത്തി
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽക്കൂടി ചുവന്ന ചെകുത്താന്മാരുടെ ജഴ്സി അണിയും.2018ൽ ടുറിനിൽ എത്തിയ റൊണാൾഡോ 3 സീസൺ ഇപ്പുറം ഇറ്റലിയിലെ തന്റെ കരിയർ അവസാനിപ്പിച്ചു. ഒട്ടനേകം ട്രോഫികൾ യുവന്റസിന് നേടി കൊടുത്തിട്ടാണ് ഈ പടിയിറക്കം.
യൂണൈറ്റഡിൽ, ഇതിഹാസ മാനേജർ അലക്സ് ഫെർഗുസന്റെ കീഴിലെ മിന്നും പ്രകടനങ്ങളാണ്, ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ ജൈത്രയാത്രയ്ക്ക് തിരികൊളുത്തിയത്. 2009ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു മുൻപ് തന്നെ പ്രീമിയർ ലീഗിൽ തന്റെതായ ഒരു സിംഹാസനം സൃഷ്ടിച്ചെടുത്തിരുന്നു.പ്രീമിയർ ലീഗിൽ നിന്ന് അവസാനമായി ബാലൺ ഡിb ഓർ നേടിയ താരം കൂടിയാണ് റൊണാൾഡോ.
2023 വരെയുള്ള കരാറിൽ റൊണാൾഡോ ഒപ്പുവെച്ചു.