Trending
ഓസിലിനെ അവഗണിക്കുന്നതിനെതിരെ വെങ്ങർ
സൂപ്പർ താരം മെസ്യൂട്ട് ഓസിലിനെ ആർസനൽ അവഗണിക്കുന്നതിനെതിരെ രംഗത്ത് വന്ന് വിഖ്യാത ആർസനൽ പരിശീലകൻ ആഴ്സൻ വെങ്ങർ. ഫൈനൽ തേർഡിൽ കിടിലൻ ഗോളുകൾ നേടാൻ ഉതകുന്ന മാസ്മരിക പാസുകൾ നൽകാൻ കഴിയുന്ന താരമാണ് ഓസിൽ.ഇങ്ങനെ പോയാൽ അദ്ദേഹത്തിന്റെ കരിയർ നശിച്ച് പോകും. ക്ലബ്ബിനും താരത്തിനും ഇത് നഷ്ടമേ വരുത്തിവെക്കൂ. ജർമൻ താരത്തിന് തന്റെ കഴിവിൻ്റെ പരമാവധി കഴിവ് പുറത്തെടുക്കാൻ കഴിയുന്ന പ്രായമാണിത്. ആർസനൽ മാനേജ്‌മെന്റ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വെങ്ങർ കൂട്ടിച്ചേർത്തു.