ആർസെനൽ മാസ്‌കോട് ഗണ്ണർസോറസിന് ശമ്പളം നൽകാൻ ഞാൻ തയ്യാർ-ഓസിൽ
പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കളിക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ എന്ന തന്റെ മേൽ വിലാസം കാത്തു സൂക്ഷിച് ഓസിൽ . കോവിഡ് പ്രതിസന്തി മൂലം ആർസെനൽ ക്ലബ് ചിലവുകൾ വെട്ടി കുറക്കാൻ തീരുമാനിച്ചപ്പോൾ 27 വർഷമായി ആർസെനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ ആരാധകരേയും ക്ലബ്ബിനെയും സന്തോഷിപ്പിച്ച ജെറി എന്ന് പേരുള്ള ഗണ്ണർസോറസിനും താത്കാലികമായി ജോലി നഷ്ടപ്പെട്ടു ആരാധകർ ഗ്രൗണ്ടിൽ എത്തുന്നത് വരെ മാസ്കോട്ടിന്റെ സേവനം നിർത്തലാക്കിയ ആർസെനൽ മാനേജ്മെന്റിനും അതിലൂടെ താത്കാലികമായി ജോലി നഷ്ടപെട്ട ജീവനക്കാർക്കും ആശ്വാസകാരമായി ആർസെനൽ മിഡ്‌ഫീൽഡ് ജനറൽ ഓസിൽ അവരുടെ മുഴുവൻ ശമ്പളവും ഏറ്റെടുത്തു.
ഓസിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു
ഞാൻ ഇവിടെ തുടരുന്നിടത്തോളം കാലം ഞങ്ങളെ 27 വർഷകാലത്തോളം സന്തോഷിപ്പിച്ച ജെറി, നിങ്ങൾക്ക് നിങ്ങൾ ഇഷ്ടപെട്ട ജോലി ഇനിയും തുടരാം നിങ്ങളുടെ ശമ്പളം ഞാൻ നൽകും. നിങ്ങളെ ഒഴിവാക്കാനുള്ള ക്ലബ്ബിന്റെ തീരുമാനത്തിൽ ആർസെനൽ ആരാധകർ പോലെ ഞാനും ദുഃഖിതനാണ്. പക്ഷെ ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ഹരിത മുഖം മൂടിക്കാരാ നിങ്ങൾക്ക് ഞങ്ങളെ വീണ്ടും സന്തോഷിപ്പിക്കാം