Trending
ആർസണലിനും കോച്ച് ആർട്ടെറ്റയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി പൊഡോൾസ്കി
ജർമൻ താരം മെസൂട് ഓസിലിന്റെ കാര്യത്തിൽ ആർസണലിന്റെയും കോച്ച് ആർട്ടെറ്റയുടെയും സമീപനത്തിനെതിരെ വിമർശനവുമായി മുൻ ആർസണൽ താരം ലൂക്കാസ് പൊഡോൾസ്കി.
ഒരു ക്ലബ്ബിനൊപ്പം 6 വർഷം കളിച്ച ഒരു താരത്തെ സ്‌ക്വാഡിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നത് തീർച്ചയായും ശരിയല്ല. ഓസിൽ കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു ഒരിക്കലും തന്റെ സഹതാരങ്ങളോടോ ക്ലബ്ബിനോടൊ മോശമായി പെരുമാറിയിട്ടില്ല. ആഴ്സണലിന്റെയും ആർട്ടെറ്റയുടെയും പ്രവർത്തികൾ ശരിയല്ല. ഇത് വളരെ വിഷമകരമാണ്.
ലൂക്കാസ് പൊഡോൾസ്കി