ആരാധകരെ ഒരേസമയം സന്തോഷിപ്പിച്ചും ഞെട്ടിച്ചും അജാക്സ്
35ആം തവണയും ഹോളണ്ടിലെ രാജാക്കന്മാരായി വാഴ്ത്തപ്പെട്ട അജാക്സ് അധികനാൾ കഴിയുന്നതിനു മുമ്പ് തന്നെ ഫാൻസിന് ഇരട്ടി മധുരം നൽകി. കോവിഡ് മഹാമാരി മൂലം സ്റ്റേഡിയങ്ങൾ അടച്ചിട്ട നിലയിലായിരുന്നു 34 മത്സരങ്ങളിൽ 30ഉം കളിച്ചത്.55000 പേർക്കിരിക്കാവുന്ന അജാക്സിന്റെ ഹോം സ്റ്റേഡിയം ആയ യോഹാൻ ക്രൈഫ് അറീനയിൽ ഏകദേശം 42000 ആരാധകർക്ക് ആണ് സീസൺ ടിക്കറ്റ് ലഭിച്ചിട്ടും കളി കാണാൻ സാധിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നത്.
async src=”https://pagead2.googlesyndication.com/pagead/js/adsbygoogle.js”>
എന്നാൽ ഞങ്ങൾക്ക് ലഭിച്ച ഡച്ച് ലീഗ് കിരീടം ഉരുക്കി ആരാധകർക്ക് വീതിക്കാൻ അജാക്സ് ക്ലബ് അധികൃതർ തീരുമാനിച്ചു.3.45 ഗ്രാം തൂക്കമുള്ള ചെറിയ സ്റ്റാറുകൾ ആക്കി 42000 ആരാധകർക്ക് അയച്ചുകൊടുക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നു.തങ്ങൾക്ക് ലഭിച്ച കിരീടത്തിന്റെ ഒരു പങ്ക് എല്ലാമെല്ലാമായ ആരാധകർക്കും നൽകുകയാണെന്നാണ് ക്ലബ്ബ് അറിയിച്ചത്.ഡിസ്പ്ലേയ്ക്കായി മറ്റൊരു ട്രോഫി റിപ്ലിക്ക നൽകുമെന്ന് ഡച്ച് ഫെഡറേഷൻ അറിയിച്ചതായും അയാക്സ് ക്ലബ്ബ് അധികൃതർ അറിയിച്ചിരുന്നു .