Transfer
യുവതാരം പെഡ്രിക്ക് 400 മില്യൺ യൂറോ റിലീസ് ക്ലോസ്
ബാർസയുടെ പ്രമുഖ യുവതാരം പെഡ്രിക്ക് റിലീസ് ക്ലോസായി 400 മില്യൺ യൂറോ. 2022 വരെയാണ് പെഡ്രിയുടെ ബാർസയുമായുള്ള കരാർ. 17കാരനായ സ്പാനിഷ് താരം ലാസ് പമാസിൽനിന്നാണ് ബാർസയിലെത്തിയത്. മാഞ്ചസ്റ്റർ സിറ്റി, ബയേൺ തുടങ്ങിയ ടീമുളെ മറികടന്നാണ് ബാർസ താരത്തെ സ്വന്തമാക്കിയത്. ചുരുങ്ങിയ മത്സരങ്ങളിൽനിന്ന് ബാർസയിൽ സ്ഥാനം കണ്ടെത്തിയ താരം ഒരു ഗോളും നേടിയിരുന്നു.