Transfer

സ്പഴ്സ് ഇനി നുനോയ്ക്ക് കീഴിൽ പോരടിക്കും

  പുതിയ ടോട്ടനം പരിശീലകനായി നുനോ സാന്റോ. 2023 ജൂൺ വരെ നീളുന്ന കരാറിൽ ഒപ്പുവച്ചതായി ഔദ്യോഗിക വൃത്തങ്ങൾ 

 കഴിഞ്ഞ ഏപ്രിലിൽ മൗറിന്യോയെ പുറത്താക്കിയ ശേഷം, ടോട്ടനം മുഖ്യ പരിശീലക സ്ഥാനം അനിശ്ചിതത്വത്തിൽ തുടരുകയായിരുന്നു . ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് മുൻ വോൾവ്സ് മാനേജറായ നുനോയുമായി കരാറിലെത്തുന്നത് .

വോൾവ്സിനെ എതിരാളികളുടെ പേടിസ്വപ്നമാക്കി മാറ്റിയ നൂനോ, ടീമിന് ആദ്യമായി യുറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തിരുന്നു . ക്ലബ് ഫുട്ബോളിൽ, വിപ്ലവത്തിന് തുടക്കം കുറിച്ച ആദമ ട്രാവോറെ, ഡിയേഗോ ജോട്ട തുടങ്ങിയവർ അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button