Transfer
സെനഗൽ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡി ചേൽസിയിൽ
ഔദ്യോഗിക പ്രഖ്യാപനം എത്തി മെൻഡി ചെൽസിയിൽ
റെക്കോർഡ് തുകയ്ക്ക് അത്ലറ്റിക്കോ ബിൽബാവോയിൽ നിന്ന് വാങ്ങിയ കെപ്പയ്ക്ക് പകരക്കാരനെ കണ്ടെത്തി ബ്ലൂസ്. താരത്തിന്റെ ഫോമില്ലായ്മയാണ് ലമ്പാർഡിനെ മറ്റൊരു ഗോൾകീപ്പറെ സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്.
റെന്നസിൻ്റെ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കെത്തുന്നത്.താരം ക്ലബ്ബുമായി 5 വർഷത്തെ കരാറിൽ ഒപ്പിട്ടു.റെന്നസിനെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് മെൻഡിയാണ്.22 മില്യൺ പൗണ്ടിനാണ് സെനഗൽ ദേശീയ ടീമിന്റെ ഗോൾകീപ്പർ കൂടിയായ മെൻഡി ചെൽസിയിലേക്കെത്തുന്നത്.
ഫ്രഞ്ച് ക്ലബ്ബിനായി 34 മത്സരങ്ങളിൽ നിന്നും 13 ക്ലീൻഷീറ്റുകൾ സ്വന്തമാക്കിയിട്ടുള്ള 28കാരൻ കൂടെ എത്തുന്നതോടെ പ്രീമിയർ ലീഗ് വരെ നേടാൻ കെൽപ്പുള്ള ടീമായി ചെൽസി മാറിയിട്ടുണ്ട്.